ഐ.എം.എഫിൽനിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു
text_fieldsവാഷിങ്ടൺ: അന്താരാഷ്ട്ര നാണയനിധിയുടെ ഏറ്റവും ഉയർന്ന രണ്ടാം പദവിയിൽ നിന്ന് മലയാളിയായ ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. തന്റെ തട്ടകമായ ഹാർവഡ് യൂനിവേഴ്സിറ്റിയിലേക്കാണ് മടക്കം. അടുത്ത മാസം അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ഏറ്റവും ഉയർന്ന പദവിയിലെത്തിയ ഇന്ത്യക്കാരിയും വനിതയും മലയാളിയുമെന്ന ബഹുമതി നേടിയ ഗീതയുടെ പടിയിറക്കം.
2019 ൽ ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു ഗീത. തുടർന്ന്, 2022ൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ഒന്നാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു.
ഐ.എം.എഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയില്‍നിന്ന് അധ്യാപന ജീവിതത്തിലേക്കാണ് ഗീത മടങ്ങുന്നത്. എക്സിലൂടെയാണ് ഗീത ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ ഗീത, 2019ലാണ് ഐ.എം.എഫിലെത്തുന്നത്.
കണ്ണൂർ സ്വദേശികളുടെ മകളായി കൊൽക്കത്തയിൽ ജനിച്ച ഗീത ഗോപിനാഥിന് അമേരിക്കൻ പൗരത്വമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

