Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടികൾക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്- കൊടിക്കുന്നിലിനെതിരെ കെ.കെ ശൈലജ

text_fields
bookmark_border
സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണെന്നും കെ.കെ ശൈലജ കുറിച്ചു
kk shailaja
cancel

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമേ ഇത്തരം പരാമര്‍ശം ഉണ്ടാവുകയുള്ളൂവെന്ന് കെ.കെ ശൈലജ സോഷ്ൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണെന്നും കെ.കെ ശൈലജ കുറിച്ചു

നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

കേരളത്തിൻറെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമെ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളു. പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Girls have the freedom to choose their partners- KK Shailaja against Kodikunnil suresh
Next Story