പീഡനം: ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു
text_fieldsപ്രതി മനു മനോജ്
കട്ടപ്പന: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായ മനോവിഷമത്തിൽ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ദലിത് പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു 16കാരിയുടെ അന്ത്യം.
ഒക്ടോബർ 22നായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നരിയംപാറ സ്വദേശി മനു മനോജിനെതിരെ (24) പൊലീസ് കേസെടുത്തത്. പിറ്റേദിവസം പെണ്‍കുട്ടി കുളിമുറിയില്‍ കയറി മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
വീട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില വഷളായതോടെ കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മനു ഇപ്പോള്‍ റിമാന്‍ഡിലാണ്.