സ്റ്റാർട്ട് ചെയ്യവെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
text_fields1. പൊട്ടിത്തെറിച്ച് കാർ 2. അപകടത്തിൽ മരിച്ച ആൽഫ്രഡ് മാർട്ടിൻ, എമിൽ മരിയ
കൊച്ചി: സ്റ്റാർട്ട് ചെയ്യവെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു. എമിലീന മറിയം (നാല്), ആല്‍ഫിന്‍ (ആറ്) എന്നീ കുട്ടികളാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു കുട്ടികൾ. ആന്തരികാവയവങ്ങളെ അടക്കം പൊള്ളൽ ബാധിച്ചെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു.
ഇതേ അവസ്ഥയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് എമിലീനയുടെ മാതാവും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍ (40), മകൾ അലീന (10) എന്നിവർ. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട്ട് ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എൽസി, കുട്ടികളെ കൂട്ടി പുറത്ത് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്തതായിരുന്നു. ഉടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായെന്നാണ് പറയുന്നത്. ഓടിയെത്തിയ പ്രദേശവാസികളാണ് തീ അണച്ചത്. കുടുംബത്തെ വിദഗ്ധ ചികിത്സക്കായി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊൽപുള്ളി കെ.വി.എം യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആൽഫ്രഡ് മാർട്ടിൻ. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നര മാസം മുന്‍പാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

