Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലൻസിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

text_fields
bookmark_border
ആംബുലൻസിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
cancel

പത്തനംതിട്ട: ആറന്മുളയിൽ ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തളത്തെ കോവിഡ് കെയർ സെന്‍ററിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. പെൺകുട്ടിക്ക് മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാനാണ് കോട്ടയത്തേക്ക് മാറ്റിയത്. കോവിഡ് പോസിറ്റീവായ പെൺകുട്ടിയുടെ അമ്മയേയും കുട്ടിയോടൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്.

എന്നാൽ കടുത്ത മാനസിക ആഘാതം നേരിട്ട പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതേസമയം പെൺകുട്ടിക്കും കുടുംബത്തിനും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കുവാൻ സഹായം നൽകുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story