Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പുൽപള്ളി: പ്രകൃതി വിരുദ്ധ പീഡനകേസിൽ യുവാവ് അറസ്റ്റിൽ. കോളറാട്ടുകുന്ന് താമസക്കാരനായ സൂര്യ(26) നെയാണ് പുൽപള്ളി സി.ഐ. സുലൈമാെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച കേസിൽ അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഇയാൾ ഓട്ടോ ൈഡ്രവറാണ്. ഈ വർഷം ആദ്യം മുതൽ ഇയാൾ പല തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ ഉൾെപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Next Story
