Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ട് 16കാരിയെ...

കാസർകോട്ട് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; പിതാവടക്കം 2 പേർ അറസ്റ്റിൽ

text_fields
bookmark_border
rape-girl.jpg
cancel

കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. പെൺകുട്ടിയും മാതാവിന്‍റെ ബന്ധുക്കളും നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയുടെ പിതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പിതാവും അയൽവാസികളായ ചിലരും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഗർഭിണിയായതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് പ്രവേശിക്കപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടുവർഷമായി പെൺകുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നു. 

എത്രപേരെ ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാൽ പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട് എന്നാണ് വിവരം. ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിക്ക് എതിരെയും കേസെടുക്കുമെന്നാണ് അറിയുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseKasaragod News
News Summary - girl raped by father- Kerala news
Next Story