Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായെന്ന് പരാതി

text_fields
bookmark_border
മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായെന്ന് പരാതി
cancel

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായതായി പരാതി. മകളെ ഏഴ് ദിവസമായി കാണാനില്ലെന്നും അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

തട്ടിക്കൊണ്ടുപോയയാളുമായി കുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് രാത്രി 10.45ന് സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പി​േറ്റന്ന് രാവിലെ എഴുന്നേറ്റ​പ്പോഴാണ് കാണാതായത്. രാത്രി ചൂടെടുക്കുന്നുവെന്നും താഴെ പോയി കിടക്കട്ടെ എന്നും പറഞ്ഞ് കുട്ടി പോയിരുന്നതായി സഹോദരി പറഞ്ഞു.

ചൊക്ലി മേനപ്രം സ്വദേശി കൂട്ടാളിയായ അണിയാരം സ്വദേശിയുടെ KL 58 3 4773 നമ്പർ മോട്ടോർസൈക്കിളിൽ മകളെ രാത്രി തന്നെ കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. മകൾക്ക് അത്യാഹിതം സംഭവിക്ക​ുമോ എന്ന് ഭയമുണ്ടെന്നും അ​ന്വേഷണം ഊർജിതമാക്കി കണ്ടെത്തണമെന്നും പരാതിയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl missing mahe
Next Story