Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അമ്മയ്ക്ക് നൽകാനെന്ന് പറഞ്ഞ് പേപ്പർ നീട്ടി, വലിച്ചിഴച്ച് കാറിൽ കയറ്റി’ -കാണാതായ കുട്ടിയുടെ സഹോദരൻ

text_fields
bookmark_border
‘അമ്മയ്ക്ക് നൽകാനെന്ന് പറഞ്ഞ് പേപ്പർ നീട്ടി, വലിച്ചിഴച്ച് കാറിൽ കയറ്റി’ -കാണാതായ കുട്ടിയുടെ സഹോദരൻ
cancel
camera_alt

അഭികേൽ സാറ റെജി

കൊല്ലം: അമ്മയ്ക്ക് നൽകാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം തങ്ങളുടെ അടുത്ത് കാർ നിർത്തിയതെന്ന് കൊല്ലത്ത് കാണാതായ പെൺകുട്ടിയുടെ സഹോദരൻ. ഇന്ന് വൈകീട്ട് നാലുമണിക്കാണ് കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ റെജിയുടെ മകൾ അഭികേൽ സാറ റെജി എന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

കാർ നിർത്തിയ ശേഷം തങ്ങളെ ഇരുവരെയും വലിച്ചിഴച്ച് കയറ്റാൻ ശ്രമിച്ചെന്നും താൻ കുതറിയോ​ടി രക്ഷപ്പെടുകയായിരുന്നുവെന്നും നാലാം ക്ലാസുകാരനായ സഹോദരൻ പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്നു ഇരുവരും. പിന്നിലാണ് കാർ വന്നത്. ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു.

പൂയപ്പള്ളി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഈ കാർ കഴിഞ്ഞ ദിവസങ്ങളിലും ഈ സ്ഥലത്ത് ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl kidnapped in Kollam
Next Story