പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികൾക്കെതിരെ പോക്സോ ചുമത്തി
text_fieldsകൊല്ലം: വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മർദിച്ച ശേഷം 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ പോക്സോ ചുമത്തി. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷൻ (19), പായിക്കഴി കുറ്റീതറയിൽ അനന്തു (21), ചങ്ങൻകുളങ്ങര തണ്ടാശ്ശേരി തെക്കതിൽ ബിബിൻ (18), നിരവധി ക്രിമിനൽ കേസിലെ പ്രതിയും പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളുമായ പായിക്കുഴി മോഴൂർതറയിൽ പ്യാരി (19) എന്നിവർക്കെതിരെയാണ് പോക്സോ ചുമത്തിയത്.
കേസിൽ പ്രധാന പ്രതി ഉൾപ്പെടെ മൂന്നുപേർ ഇന്ന് അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിലെ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പെൺകുട്ടിയുമായി ട്രെയിനിൽ ബംഗളൂരുവിലേക്ക് മുഹമ്മദ് റോഷനെ (19) പിടികൂടാനും പെൺകുട്ടിയെ കണ്ടെത്താനുമായി െപാലീസ് സംഘം ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്.
