Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍.സി.സിയിൽ...

ആര്‍.സി.സിയിൽ പെണ്‍കുട്ടിക്ക് രക്തം നല്‍കിയവരിൽ ഒരാൾക്ക് എച്ച്‌.ഐ.വി

text_fields
bookmark_border
ആര്‍.സി.സിയിൽ പെണ്‍കുട്ടിക്ക് രക്തം നല്‍കിയവരിൽ ഒരാൾക്ക് എച്ച്‌.ഐ.വി
cancel

തിരുവനന്തപുരം: രക്താർബുദ ചികിത്സക്കിടെ മരിച്ച 10 വയസ്സുകാരിക്ക് രക്തം നല്‍കിയവരിൽ ഒരാൾക്ക് എച്ച്‌.ഐ.വി ബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. ആര്‍.സി.സിയില്‍ നിന്ന് 48 പേരുടെ രക്തമാണ് പെണ്‍കുട്ടിക്ക് നല്‍കിയത്. ഇതിലൊരാള്‍ക്ക്‌ എച്ച്‌.ഐ.വി ബാധിച്ചിരുന്നതായി എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോർട്ടാണ് പുറത്തുവന്നത്. ഹ​രി​പ്പാ​ട് സ്വ​ദേ​ശിയായ​ ബാ​ലി​ക ബുധനാഴ്ച മരിച്ചിരുന്നു.

ആര്‍.സി.സിയില്‍ ചികിത്സക്കിടെയാണ് പെൺകുട്ടിക്ക് എച്ച്‌.ഐ.വി ബാധിച്ചത്. രക്തം ദാനം ചെയ്യുന്ന സമയത്ത് വിന്‍ഡോ പീരിയഡിലായിരുന്നതിനാൽ പരിശോധനയില്‍ എച്ച്‌.ഐ.വി കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. എച്ച്‌.ഐ.വി അണുബാധയുണ്ടായാലും ആറുമാസത്തോളം വിന്‍ഡോ പീരിയഡിലായിരിക്കും. ഈ സമയത്ത് നടത്തുന്ന പരിശോധനകളില്‍ എച്ച്‌.ഐ.വി ബാധ കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

കുട്ടിക്ക് എച്ച്‌.ഐ.വി ബാധിച്ചത് വിവാദമായതോടെ രക്തം നല്‍കിയ 48 പേരെയും രക്ത പരിശോധനക്ക് വിധേയരാക്കിയിരുന്നു. അപ്പോഴാണ് ഇതിലൊരാള്‍ എച്ച്‌.ഐ.വി ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയത്. ഇയാളെ രോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിന്‍ഡോ പീരിയഡില്‍ എച്ച്‌.ഐ.വി കണ്ടെത്താനുള്ള സൗകര്യം നിലവില്‍ ആര്‍.സി.സിയില്‍ ഇല്ല. 

ആ​ർ.​സി.​സി​ പോ​ലുള്ള സ്ഥാ​പ​ന​ത്തി​ന് ചി​കി​ത്സ​പ്പി​ഴ​വ് സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണം ദേ​ശീ​യ​ത​ല​ത്തി​ല്‍ ച​ര്‍ച്ച​യാ​യിരുന്നു​. ആ​രോ​പ​ണം ആ​ർ.​സി.​സി അധികൃതർ നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെ ചെ​ന്നൈ​യി​ലെ ലാ​ബി​ല്‍ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ എ​ച്ച്‌.​ഐ.​വി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ഡ​ൽ​ഹി​യി​ലെ ലാ​ബി​ല്‍ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഫ​ലം കാ​ത്തി​രി​ക്കെ​യാ​ണ് മ​ര​ണം സംഭവിച്ചത്.


 

Show Full Article
TAGS:rcc issues GirlInfected HIV from RCC HIV kerala news malayalam news 
News Summary - Girl Infected HIV at RCC- report- kerala news
Next Story