അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു
text_fieldsനജ ഫാത്തിമ
കുറ്റ്യാടി: മാതൃസഹോദരിയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേതയ്യിൽ ജമാലിന്റെയും ആയിഷയുടെയും മകൾ നജ ഫാത്തിമയാണ് (17) കുറ്റ്യാടി പുഴയിൽ അടുക്കത്ത് പുത്തൻപീടിക ഭാഗത്ത് മുങ്ങിമരിച്ചത്.
ആയിഷയുടെ സഹോദരി സമീറയുടെ അടുക്കത്തെ കൊറ്റോത്തുമ്മൽ വലിയകത്ത് വീട്ടിൽ വന്ന പെൺകുട്ടി മാതൃസഹോദരിമാരുടെ രണ്ടു മക്കൾക്കൊപ്പം തോട്ടത്താങ്കണ്ടി പാലത്തിനു സമീപം കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപെട്ട് മുങ്ങിപ്പോയത്.
മറ്റു കുട്ടികൾ ഒച്ചവെച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പുഴയിൽനിന്ന് മുങ്ങിയെടുത്ത് അടുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടിൽപാലം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് നജ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

