Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ചികിത്സാപിഴവോ? തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു

text_fields
bookmark_border
വീണ്ടും ചികിത്സാപിഴവോ? തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു
cancel
camera_alt

ഐഷ ഫാത്തിമ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം.

ശ്വാസംമുട്ടലിനെ തുടർന്നാണ് ഐഷ ഫാത്തിമ ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുട്ടിക്ക് കൈയിൽ രണ്ട് കുത്തിവെപ്പുകൾ നൽകി. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി എന്നാണ് വിവരം. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും മുമ്പ് തന്നെ കുട്ടി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - girl dies after receiving injection for asthma
Next Story