Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 

text_fields
bookmark_border
പതിനാലുകാരിയുടെ  മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 
cancel

വളാഞ്ചേരി (മലപ്പുറം): ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരിക്ക് സമീപം ഇരുമ്പിളിയം മങ്കേരിയിലാണ് സംഭവം. ഇരുമ്പിളിയം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മരിച്ചത്. ബാലകൃഷ്​ണൻ -ഷീബ ദമ്പതികളുടെ മകളാണ്​.

തിങ്കളാഴ്​ച വൈകീട്ട്​  കുട്ടിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ പറമ്പിൽ ആറു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം, ഡി.വൈ.എസ്.പി സുരേഷ് ബാബു, വളാഞ്ചേരി സി.ഐ എം.കെ ഷാജി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl died in valanchery kerala
Next Story