Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ പെൺകുട്ടി മരിച്ചു

text_fields
bookmark_border
abhirami
cancel
camera_alt

അഭിരാമിയുടെ അമ്മ രജനി

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ പെൺകുട്ടി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. 12 വയസായിരുന്നു അഭിരാമിക്ക്. പേവിഷ ബാധയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 1.40ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 14നാണ് കുട്ടിയെ പെരിനാട് വെച്ച് തെരുവ് നായ ആക്രമിക്കുന്നത്. അതിന് ശേഷം ചികിത്സയിലായിരുന്നു. മൂന്ന് ഡോസ് പേ വിഷ പ്രതിരോധ കുത്തിവെപ്പും അഭിരാമിക്ക് എടുത്തിരുന്നു. ആഴത്തിലുള്ള മുറിവുകളായിരുന്നു ശരീരത്തിൽ. ഹരീഷ് രജനി ദമ്പതികളുടെ മകളാണ് അഭിരാമി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story