പുന്നയൂർക്കുളത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരി മരിച്ചു
text_fieldsഅതിഥി
തൃശ്ശൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
ഓട്ടോ കടലിൽ വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം ലഭിച്ചു
വർക്കല: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മലമുകളിൽനിന്നും കടലിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇടവ ഓടയം സ്വദേശി ഫാറൂഖി(46)ന്റെ മൃതദേഹമാണ് വര്‍ക്കല താഴെവെട്ടൂര്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂര്‍, വര്‍ക്കല പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.വടകരയിൽ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
വടകര: ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വൈക്കിലശേരി മീത്തലെ പറമ്പത്ത് ബിജീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട കൊമ്മിനാരി പാലത്തിനടുത്ത് നിന്നു 30 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടത്. കനത്ത മഴയെ തുടര്‍ന്ന് കനാല്‍വെള്ളം സമീപത്തെ വയലിലേക്ക് പരന്നൊഴുകിയ നിലയിലായിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കിട്ടിയത്. നാട്ടുകാര്‍ കരക്കെത്തിച്ച മൃതദേഹം പിന്നീട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

