Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
text_fieldsbookmark_border
നൈമ ഫാത്തിമ
നെടുമങ്ങാട്: വീട്ടുവളപ്പിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മൻസിലിൽ സിദ്ദീഖ്-സജിന മോൾ ദമ്പതികളുടെ മകൾ നൈമ ഫാത്തിമയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാതാവ് നമസ്കരിക്കാൻ മുറിയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ കുട്ടി ബക്കറ്റിൽ തലകീഴായി വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കന്യാകുളങ്ങര ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: അസ്ന ഫാത്തിമ, ആലിയ ഫാത്തിമ.
Next Story

