Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയം നിരസിച്ചതിന്​ 17കാരിയെ പെട്രോൾ ഒഴിച്ച്​ തീ കൊളുത്തി

text_fields
bookmark_border
പ്രണയം നിരസിച്ചതിന്​ 17കാരിയെ പെട്രോൾ ഒഴിച്ച്​ തീ കൊളുത്തി
cancel

പത്തനംതിട്ട: പ്രണയം നിരസിച്ചതിന്​ യുവാവ് പെേട്രാൾ ഒഴിച്ച്​ തീകൊളുത്തിയ 17കാരി ഗുരുതരാവസ്ഥയിൽ. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക്​ 80 ശതമാനത്തിലേറെ പൊള്ള​േലറ്റു​. കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ കോളനിയിലെ പെൺകുട്ടിയുടെ വീട്ടിൽ വെള്ളിയാഴ്​ച വൈകീട്ട് 6.30ഒാടെയാണ് സംഭവം. കടമ്മനിട്ട സ്വദേശി സജിലാണ്​ (20) കൃത്യം നടത്തിയത്. ഇയാൾ ഒളിവിലാണ്. 

പെൺകുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. പെൺകുട്ടിയുടെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. മാതാവ് അയൽവീടുകളിൽ ജോലിക്ക് പോകുന്നു. വൈകീട്ട് 5.30ഒാടെ പെൺകുട്ടിയുടെ വീടിന് സമീപം ചെന്ന് സജിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടി വഴങ്ങാതെ വന്നപ്പോൾ തിരിച്ചുപോയ ഇയാൾ ഒരുമണിക്കൂറിന് ശേഷം കന്നാസിൽ പെേട്രാളും വാങ്ങി വന്ന്​ വീട്ടിൽ കയറി പെൺകുട്ടിയുടെ തലയിൽ ഒഴിക്കുകയും തീ കൊളുത്തിയെന്നുമാണ് സമീപവാസികൾ പറയുന്നത്. ഇയാൾ ഓടി രക്ഷപ്പെട്ടു. 

അയൽക്കാർ ചേർന്ന് പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജില്ല പൊലീസ്​ മേധാവി സതീഷ് ബിനോയും ആറന്മുള സ്​റ്റേഷനിൽനിന്നുള്ള പൊലീസ്​ സംഘവും സ്ഥലത്തെത്തി. പ്രതിക്കായി തിരച്ചിൽ ഉൗർജിതമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - girl burnt by lover in pathanamthitta- kerala news
Next Story