വിദ്യാർഥിനിയെ പെട്രോളൊഴിച്ച സംഭവം: പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചു
text_fieldsകൊച്ചി: പനമ്പിള്ളിനഗറിൽ വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിൽ ബൈക്കിലെത്തിയ പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. സംശയമുള്ള ഏതാനുംപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന ്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനുപിന്നിൽ ആരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. എന്നാൽ, പ്രതിയെ തിരിച്ചറിയത്തക്ക ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പെൺകുട്ടിയിൽനിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ബൈക്ക് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അജ്ഞാതനായ യുവാവിനെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ്.
ഹെൽമറ്റ് ധരിച്ച് മുഖം മറച്ച് ബൈക്കിലെത്തിയ യുവാവ് വിദ്യാർഥിനിയെ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെടുകയായിരുന്നു.
