മാതാവിനൊപ്പം പ്രാർഥിക്കാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsമല്ലപ്പള്ളി: പ്രാർഥിക്കാൻ മാതാവിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കീഴ്വായ്പൂര് നെയ്തേലിപ്പടിക്ക് സമീപം തൗഫീഖ് മൻസിലിൽ വാടകക്ക് താമസിച്ച് സ്വന്തമായി പ്രാർഥനയും മറ്റും നടത്തിവന്ന മലപ്പുറം ഏറനാട് കാവന്തൂർ വട്ടപറമ്പിൽ വീട്ടിൽ അബ്ദുല്ല മുസ്ലിയാരാണ് (56) അറസ്റ്റിലായത്. പത്തനംതിട്ട വനിത സെല്ലിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കീഴ്വായ്പൂര് പൊലീസ് ഇൻസ്െപക്ടർ കെ. സലിമിെൻറ നേതൃത്വത്തിൽ നെയ്തേലിപ്പടിയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.െഎ ടി.ആർ. രാധാകൃഷ്ണൻ, സി.പി.ഒമാരായ പി.എച്ച്. അൻസീം, ബിനോയ് തോമസ്, എ.എസ്. സുരേഷ്, സന്തോഷ്കുമാർ, ഗോപീകൃഷ്ണൻ, ഷബാന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
