Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു
text_fieldsbookmark_border
കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
മുത്തശ്ശൻ പശുവിനെ കറക്കാൻ പുറത്തുപോയിരുന്നു. ഈ സമയം അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയുടെ സ്വർണ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണിലും കഴുത്തിലും പരിക്കുണ്ട്.
അക്രമി ഉപേക്ഷിച്ച് പോയ ശേഷം കുട്ടി സമീപത്തെ വീട്ടിൽ കയറി വിവരം അറിയിക്കുകയായിരുന്നു. ഈ സമയം കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാർ തിരച്ചിലിൽ നടത്തുന്നുണ്ടായിരുന്നു.
പരിക്കേറ്റ പെൺകുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

