ആൾക്കൂട്ട അക്രമം: ഗുജറാത്തിൽ നിന്ന് ഗിർ പശുക്കളെ എത്തിക്കാൻ വിഷമം -മന്ത്രി രാജു
text_fieldsകോഴിക്കോട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ക്ഷീരോൽപാദനം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്തിൽനിന്ന് ഗിർ പശുക്കളെ എത്തിക്കുന്നതിന് വിഷമമനുഭവപ്പെട്ടെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മികച്ചരീതിയിൽ പാലുൽപാദിപ്പിക്കുന്ന, ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന പശുക്കളാണ് ഇവ. ഗുജറാത്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് 200 പശുക്കളെ കേരളത്തിലേക്ക് വാങ്ങാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഗുജറാത്ത് അതിർത്തിവരെയുള്ള സംരക്ഷണം തങ്ങൾ ഉറപ്പുവരുത്താമെന്നാണ്.
എന്നാൽ, അതിനുശേഷം കേരളം വരെ എത്തിക്കുന്ന കാര്യമാണ് ആശങ്ക. പശുക്കളെ കൊണ്ടുവരുന്ന ഘട്ടത്തിൽ ആൾക്കൂട്ടത്തിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന ആക്രമണം വലിയ പ്രശ്നമാണ്. പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന കാര്യത്തിൽ പോലും ഈ പ്രശ്നം ആശങ്കയുണ്ടാക്കുന്നുവെന്നും മന്ത്രി രാജു പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനവും അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
