Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ ആടിയ നെയ്യ്...

ശബരിമലയിൽ ആടിയ നെയ്യ് വിൽപന​; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ശബരിമലയിൽ ആടിയ നെയ്യ് വിൽപന​; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
cancel
Listen to this Article

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ​യാ​ണ്​ വി​ജി​ല​ൻ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ദേ​വ​സ്വം ബോ​ർ​ഡ്​ പു​ന​ലൂ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന ചാ​ലി​യേ​ക്ക​ര ഭ​ദ്ര​കാ​ളി ക്ഷേ​ത്രം മു​ൻ ശാ​ന്തി​യാ​യ സു​നി​ൽ​കു​മാ​റി​നെ 2025 മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്​ ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ൽ​പ്പ​ന​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. നെ​യ്യ് വി​റ്റ മു​ഴു​വ​ൻ തു​ക​യും ബോ​ർ​ഡി​ൽ അ​ട​ക്കാ​തെ സ്​​റ്റോ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി ദേ​വ​സ്വം ബോ​ർ​ഡി​ന്​ 36.24 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കി​യ​താ​ണ്​ കേ​സ്.

ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ പ്ര​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 16,628 പാ​ക്ക​റ്റ് നെ​യ്യി​ന്റെ പ​ണം അ​ക്കൗ​ണ്ടി​ലെ​ത്തി​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് നി​ന്നു​ള്ള ക​രാ​റു​കാ​ര​നാ​ണ് നെ​യ്യ് പാ​ക്ക​റ്റി​ലാ​ക്കി കൗ​ണ്ട​റി​ൽ ന​ൽ​കു​ന്ന​ത്. 100 മി​ല്ലി നെ​യ്യ് 100 രൂ​പ​ക്കാ​ണ് വി​ൽ​പ്പ​ന . 2025 ന​വം​ബ​ർ 17 മു​ത​ൽ ഡി​സം​ബ​ർ 26 വ​രെ 3.52 ല​ക്ഷം പാ​ക്ക​റ്റ് നെ​യ്യ് ന​ൽ​കി. ഇ​തി​ൽ 13,679 പാ​ക്ക​റ്റ് രേ​ഖ​ക​ളി​ൽ ഇ​ല്ല. 13.67 ല​ക്ഷം രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ൽ അ​ക്കൗ​ണ്ടി​ൽ എ​ത്താ​തി​രു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​നി​ടെ​യാ​ണ്​ 36 ല​ക്ഷ​ത്തി​ന്റെ ത​ട്ടി​പ്പ് ന​ട​ന്ന​ത്.

കേ​സി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണ് ന​ട​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 33 പേ​രാ​ണ് കേ​സി​ലു​ള്ള​ത്. അ​റ​സ്​​റ്റി​ലാ​യ സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GheeKerala NewsSabarimala
News Summary - Ghee sale in Sabarimala; Devaswom employee arrested
Next Story