Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഘർവാപസി കേ​ന്ദ്രത്തിലെ...

ഘർവാപസി കേ​ന്ദ്രത്തിലെ പീഡനം: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ഡി.ജി.പിക്ക്​ പരാതി​

text_fields
bookmark_border
dgp-behra.
cancel
െകാച്ചി: പെൺകുട്ടികളെ തടവിൽ പാർപ്പിച്ച്​ മർദിക്കുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി ​യോഗ കേന്ദ്രത്തിനെതിരായ (ഘർവാപസി കേ​ന്ദ്രം) അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരി ഡി.ജി.പിക്ക്​ നിവേദനം നൽകി. മറ്റ്​ മതങ്ങളെ മോശമാക്കി ചിത്രീകരിച്ചുള്ള ക്ലാസുകൾ നടത്തുന്നതായും മതത്തി​​െൻറ പേരിൽ പീഡനം നടത്തുന്നതായും ​പൊലീസിന്​ മൊഴി നൽകിയിട്ടും മതസ്​പർധ വളർത്തുന്ന നടപടിക​ൾക്കെതിരായ വകുപ്പ്​ ചേർക്കാതെയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ ഡി.ജി.പിക്ക്​ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിലും ഉദയംപേരൂർ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഒാഫിസർക്ക്​ നൽകിയ മൊഴിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, െഎ.പി.സി 153 എ വകുപ്പ് ചുമത്താതെയാണ് എഫ്.​െഎ.ആര്‍ രജിസ്​റ്റർ ചെയ്തത്​.

യോഗ സ​െൻററിലെ പീഡനത്തിനും ഭീഷണിക്കും പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രമായ കോഒാഡിനേറ്റർ ശ്രുതിക്കെതിരെ മൊഴി നൽകിയെങ്കിലും അവരെ പ്രതി ചേർത്തിട്ടില്ല. പെൺകുട്ടികളെ തടങ്കലിൽവെച്ച്​ പീഡിപ്പിക്കു​ന്നവരിൽ പ്രധാനിയാണവർ. കുറ്റകൃത്യത്തില്‍ മറ്റ് പ്രതികൾക്കെന്നപോലെ ഇവർക്കും പങ്കാളിത്തമുണ്ട്​.

സെപ്​റ്റംബർ 29നാണ്​ താന്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കിയത്​. താനും തൃപ്പൂണിത്തുറയിലെ ഘർവാപസി കേ​ന്ദ്രത്തിലെ തടങ്കലിൽ പീഡനത്തിനിരയായെന്ന കണ്ണൂര്‍ അഴീക്കൽ സ്വദേശിനിയായ യുവതി മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയിരുന്നു. സംഭവം സംബന്ധിച്ച പരാതി നൽകിയ ശേഷം ശ്രുതി ഇൗ പെൺകുട്ടിയെ വിളിച്ച്​ ​ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇൗ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ അന്വേഷണ സംഘം തയാറായിട്ടില്ല. അന്വേഷണം അട്ടിമറിക്കാനാണ്​ ശ്രമമെന്നും ഇൗ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥ​​െൻറ നേതൃത്വത്തിൽ അന്വേഷിക്കുകയോ ക്രൈംബ്രാഞ്ചിന്​ വിടുകയോ ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsmalayalam newsYoga CentregharwapsiErnakulam News
News Summary - gharwapsi ernakulam-Kerala news
Next Story