ലോക്സഭ തെരഞ്ഞെടുപ്പിന് തയാറാവുക -സാദിഖലി ശിഹാബ് തങ്ങൾ
text_fieldsമുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പ് സമാപിച്ചു
ചെറുതുരുത്തി (തൃശൂർ): പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ഉറപ്പാക്കാൻ മുസ്ലിം ലീഗ് പ്രവർത്തകർ തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ചെറുതുരുത്തിയിൽ മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പിൽ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിശാലമായ രാജ്യതാൽപര്യത്തിനൊപ്പം നിൽക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ ശക്തിപ്പെടുത്തേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയം കേവല തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് മാത്രമുള്ളതല്ല. വിപുലമായ സാമൂഹിക ദൗത്യങ്ങളോടെയാണ് ഏഴര പതിറ്റാണ്ടായി പ്രവർത്തിക്കുന്നത്. സാമൂഹിക ബാധ്യതകൾ നിറവേറ്റാൻ ലീഗ് എല്ലാകാലത്തും പ്രവർത്തന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, എം.എൽ.എമാരായ കെ.പി.എ. മജീദ്, ഡോ.എം.കെ. മുനീർ, സംസ്ഥാന ഭാരവാഹികളായ എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ. കരീം, സി.എച്ച്. റഷീദ്, ടി.എം. സലീം, സി.പി. ബാവ ഹാജി, ഉമ്മർ പാണ്ടികശാല, സി.പി. സൈതലവി, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, സി. മമ്മൂട്ടി, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.എം. സാദിഖലി, പാറക്കൽ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ എന്നിവർ നേതൃത്വം നൽകി. പോഷകസംഘടനകളെ പ്രതിനിധാനം ചെയ്ത് പി.കെ. ഫിറോസ് (യൂത്ത് ലീഗ്), സി.കെ. നജാഫ് (എം.എസ്.എഫ്), അഡ്വ. പി. കുൽസു (വനിത ലീഗ്), യു. പോക്കർ (എസ്.ടി.യു), യു.സി. രാമൻ (ദലിത് ലീഗ്), ഹനീഫ മൂന്നിയൂർ (പ്രവാസി ലീഗ്), കളത്തിൽ അബ്ദുല്ല (സ്വതന്ത്ര കർഷകസംഘം), അഡ്വ. മുഹമ്മദ് ഷാ (ലോയേഴ്‌സ് ഫോറം), ഖാദർ ചെങ്കള, ശറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), അനുബന്ധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.എം. അബ്ദുല്ല (കെ.എസ്.ടി.യു), സി.ടി.പി ഉണ്ണിമോയി (കെ.എച്ച്.എസ്.ടി.യു), അമീർ കോഡൂർ (എസ്.ഇ.യു), ഡോ. എസ്. ഷിബിനു (സി.കെ.സി.ടി), ഡോ. ഹാറൂൺ (എസ്.ജി.ഒ.യു), എ.കെ. മുഹമ്മദലി (സി.ഇ.ഒ), ടി. മുഹമ്മദ് മാസ്റ്റർ (പെൻഷനേഴ്‌സ് യൂനിയൻ), ബഷീർ മമ്പുറം (ഡി.എ.പി.എൽ), സലീം കുരുവമ്പലം (പരിസ്ഥിതി സമിതി), പി.എച്ച്. ആയിഷ ബാനു (എം.എസ്.എഫ് ഹരിത) എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്വാഗതവും ട്രഷറർ സി.ടി. അഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

