Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജർമൻകാരി തേക്കടി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
ജർമൻകാരി തേക്കടി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
cancel
camera_alt

മരണപ്പെട്ട റോസ് മേരി

കുമളി: തേക്കടി കവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദേശ വനിത മരിച്ചു. ജർമൻ സ്വദേശിനി റോസ് മേരി റിങ്ക്സ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ്​ സംഭവം.

ജർമനിയിൽനിന്ന്​ 30 അംഗ സംഘത്തിന്‍റെ ഭാഗമായാണ്​ ഇന്ത്യയിലെത്തിയത്​. മരുമകൾ ഹെലനും റോസ് മേരിക്കൊപ്പം തേക്കടിയിലെത്തിയിരുന്നു. തേക്കടി സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഗ്രൂപ് അംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ റോസ് മേരിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് നടപടി പൂർത്തിയാക്കി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - German woman dies while eating at Thekkady hotel
Next Story