Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
high court
cancel
Homechevron_rightNewschevron_rightKeralachevron_rightജർമൻ സ്വദേശിയും...

ജർമൻ സ്വദേശിയും ലക്ഷദ്വീപിൽ തടവിൽ; മോചനംതേടി ഹൈകോടതിയിൽ ഹരജി

text_fields
bookmark_border

കൊച്ചി: ലക്ഷദ്വീപിൽ താമസക്കാരനും ജർമൻ സ്വദേശിയുമായ എൻജിനീയർ അഗത്തി പൊലീസി​െൻറ കസ്​റ്റഡിയിൽ. പാസ്​പോർട്ട്, ഫോറിനേഴ്​സ്​ ആക്​ടുകൾ ലംഘിച്ച കേസിൽ ഹൈകോടതിയുടെ മുൻകൂർജാമ്യ ഉപാധികൾ ലംഘിച്ചെന്ന പേരിലാണ്​ റോളണ്ട്​ മോസ്​ലേ എന്ന ജർമൻ എൻജിനീയറെ അഗത്തി ​െഗസ്​റ്റ്​ ഹൗസിൽ തടവിൽ പാർപ്പിച്ചിരിക്കുന്നത്​. മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്​ ഇദ്ദേഹം.

2006ൽ ഇന്ത്യയിലെത്തിയ റോളണ്ട്​ യൂറോലാൻഡ്​​ പ്രോജക്​ട്​ ആൻഡ്​​ കൺസ്​ട്രക്​ഷൻ സൊലുഷൻസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കമ്പനി രജിസ്​റ്റർ ചെയ്​ത്​ കമ്പനിയു​െട പേരിൽ പാൻകാർഡ്​ എടുത്തിരുന്നു. പിന്നീട്​ സ്വന്തം പേരിൽ പാൻ, ആധാർ കാർഡുകൾ സമ്പാദിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ കഴിയുന്നതിനിടെയാണ്​ പാസ്​പോർട്ട്​, ​േഫാറിനേഴ്​സ്​ ആക്​ടുകൾ ലംഘിച്ചതിന്​ അഗത്തി പൊലീസ്​ കേസെടുത്തത്​.

പിന്നീട്​ ഹൈകോടതിയെ സമീപിച്ച റോളണ്ടിന്​ 2020 ആഗസ്​റ്റ്​ 12ന്​ മുൻകൂർജാമ്യം നൽകി ഹൈകോടതി ഉത്തരവിട്ടു. പൗരത്വത്തെക്കുറിച്ച ചോദ്യങ്ങളൊന്നുമില്ലാതെ ലാഘവത്തോടെയാണ്​ പാൻ, ആധാർ കാർഡുകൾ നൽകിയതെന്നും പൗരത്വം ലഭി​െച്ചന്ന ധാരണയായിരു​െന്നന്നുമാണ്​ ഇയാൾ കോടതിയെ അറിയിച്ചത്​. അന്വേഷണവുമായി സഹകരിക്കുമെന്ന്​ ഉറപ്പുനൽകിയതിനാലും ഒളിവിൽ പോകാനുള്ള സാധ്യതയില്ലെന്നത്​ വിലയിരുത്തിയുമാണ്​ സിംഗിൾ ബെഞ്ച്​ മുൻകൂർജാമ്യം അനുവദിച്ചത്​.

അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പ​ാകെ കീഴടങ്ങാനും ഒരുലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള മറ്റ്​ രണ്ടുപേരുടെയും ബോണ്ടി​​െൻറയും അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഉപാധി. പൊലീസ്​ അധികൃതരുടെയും കോടതിയുടെയും അറിവില്ലാതെ ദ്വീപ്​ വിടരുത് തുടങ്ങിയ ഉപാധികൾ ലംഘിച്ചാൽ അമിനി കോടതിയിൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന്​ അ​േപക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹൈകോടതി ഉത്തരവിനുശേഷം ബംഗാരം ദ്വീപിലേക്ക്​ ജോലിയുമായി ബന്ധപ്പെട്ട്​ യാത്രചെയ്യാൻ അനുമതി​ തേടി നൽകിയ അപേക്ഷ 2020 ഡിസംബർ ഒന്നിന്​ അമിനി ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി അനുവദിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ ബംഗാരം ദ്വീപിൽ 32 മരക്കുടിലുകളു​െട നിർമാണാവശ്യത്തിന്​ അങ്ങോട്ട്​ പോകാൻ ലക്ഷദ്വീപ്​ പൊതുമരാമത്ത്​ അസി. എൻജിനീയറും രേഖാമൂലം അനുമതി നൽകി. എന്നാൽ, ഈ ഉത്തരവുകളെല്ലാം നിലവിലിരിക്കെ ബംഗാരം ദ്വീപിലേക്ക്​ യാത്ര ചെയ്​തത്​ ജാമ്യ ഉപാധി ലംഘന​മാണെന്ന്​ കാട്ടിയാണ്​ കസ്​റ്റഡിയിലെടുത്തത്​. ഉപാധികളൊന്നും ലംഘിക്കാതിരിക്കെ, സാധുവായ കാരണങ്ങളില്ലാതെയാണ്​ കസ്​റ്റഡിയിൽ വെച്ചിരിക്കുന്നതെന്നാണ്​ ഇദ്ദേഹത്തി​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lakshadweep
News Summary - German national jailed in Lakshadweep; Petition in High Court seeking release
Next Story