
ഗീവർഗീസ് മോർ കൂറിലോസ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ആഗോള അധ്യക്ഷൻ
text_fieldsകൊച്ചി: വേൾഡ് സ്റ്റുഡന്‍റ് ക്രിസ്ത്യൻ ഫെഡറേഷന്‍റെ പുതിയ അധ്യക്ഷനായി യാക്കോബായ സുറിയാനി സഭ നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 29, 30, 31 തീയതികളിൽ എൺപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പ്രത്യേക ഓൺലൈൻ അസബ്ലിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയാണ് ഡബ്ല്യു.എസ്.സി.എഫ്. ആധുനിക എക്യൂമെനിക്കൽ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഈ സംഘടന ലോകത്തിലെ ഏറ്റവും വലിയ പുരോഗമന ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം ആണ്.
ഇന്ത്യയിൽനിന്ന് ഇതിനു മുമ്പ് കാലം ചെയ്ത പൗലോസ് മോർ പൗലോസ് ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന്‍റെ ദേശീയ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള ഗീവർഗീസ് മോർ കൂറിലോസിന്‍റെ ആഗോള അധ്യക്ഷനായുള്ള ചുമതല നാലു വർഷത്തേക്കാണ്. അർജന്‍റീനയിൽനിന്നുള്ള മാർസെലോ ലെറ്റൂസ് ആണ് പുതിയ ജനറൽ സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
