വനിത നേതാവിനെ കരണത്തടിക്കുമെന്ന് എം.എൽ.എ: പ്രസംഗം വിവാദത്തിൽ
text_fieldsകോഴിേക്കാട്: വനിത നേതാവിനെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമെന്ന തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസിെൻറ പ്രസംഗം വിവാദത്തിൽ. ബുധനാഴ്ച മുക്കത്ത് നടന്ന സി.പി.എമ്മിെൻറ ഗെയിൽ വിശദീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗത്തിലാണ് വെൽഫെയർപാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകരയെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമെന്ന് എം.എൽ.എ പ്രസ്താവിച്ചത്. ‘പിണറായി വിജയനെ അരച്ച് കലക്കി കുടിക്കാനല്ലേ ദേഷ്യവുമായി ഒരു പെണ്ണൊരുത്തി വന്നിരുന്നത്. എന്തൊക്കെ പുലഭ്യാണ് വിളിച്ച് പറഞ്ഞതെന്നാ വിചാരിച്ചത്. ഞമ്മളെങ്ങാനും അടുത്തുണ്ടെങ്കില്‍ യാതോരു മര്യാദയും ഇല്ലാതെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമായിരുന്നു’ തുടങ്ങിയ രീതിയിലായിരുന്നു എം.എൽ.എയുെട പ്രസംഗം.
ഒക്ടോബര്‍ 22ന് എരഞ്ഞിമാവില്‍ വെൽഫെയർ പാർട്ടിയുടെ ഗെയില്‍വിരുദ്ധ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുേമ്പാൾ ശ്രീജ നടത്തിയ പ്രസംഗത്തിന് മറുപടിയെന്നോണമാണ് എം.എൽ.എ മുക്കത്ത് സംസാരിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ഗെയിൽ വിരുദ്ധ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപത്യപരമായാണ് പെറുമാറുന്നതെന്ന് ശ്രീജ അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ സർക്കാറിന് യോജിച്ച നിലപാടല്ല സംസ്ഥാന സർക്കാറിേൻറതെന്നും മോദിയുടെ ശൈലി പിന്തുടരാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ശ്രീജ ആരോപിച്ചിരുന്നു. എം.എൽ.എയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പ്രസംഗത്തിെൻറ വിഡിേയാ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട്. ഒന്നാംനൂറ്റാണ്ടിലെ പ്രാകൃതബോധത്തിന് കൈയും കാലും വെച്ചവനാണ് ജോർജെന്നും, ജനങ്ങളെ വോട്ടും വാങ്ങി ജയിച്ച ജനപ്രതിനിധി ഇത്ര ധിക്കാരത്തോടെ ഇങ്ങനെയൊക്കെ തറ നിലവാരത്തില്‍ പ്രസംഗിക്കാമോ തുടങ്ങിയവയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന പരിഹാസം.
എം.എൽ.എയുടെ പ്രസംഗത്തിനെതിെര ശ്രീജ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് താൻ ജനകീയ സമരപ്പന്തലിലെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണമാണ് എം.എൽ.എയുെട ഭീഷണിക്ക് കാരണമായെതന്നാണ് മനസ്സിലാക്കുന്നത്. രാഷ്ട്രീയമായി സംവദിക്കാൻ എത്തുന്ന വനിത നേതാക്കളെ കരണക്കുറ്റിക്കടിക്കലാണോ എം.എൽ.എയായ താങ്കളുടെ പണി. ആ സമരപ്പന്തലിൽ ചെങ്കൊടിയുമേന്തി എത്തിയ നൂറു കണക്കിന് സഖാക്കളെ ഗെയിൽ പദ്ധതിയെ കുറിച്ച് ബോധ്യപ്പെടുത്താൻ ജോർജ് എം. തോമസിന് കഴിഞ്ഞിട്ടുണ്ടോ. അവരെയും കരണക്കുറ്റിക്കടിക്കാൻ താങ്കൾ ആഹ്വാനം ചെയ്യുമോ'യെന്നും ശ്രീജ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്
സ്ത്രീത്വത്തെ അപമാനിച്ച ജോർജ് എം. തോമസ് എം.എൽ.എ മാപ്പ് പറയണം -വെൽഫെയർ പാർട്ടി
കോഴിക്കോട്: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകരയുടെ കരണക്കുറ്റി അടിച്ച് പഠിപ്പിക്കുമെന്ന എം.എൽ.എയുടെ ഭീഷണി പ്രഖ്യാപനം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും, പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ടവർ നിയമ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തങ്ങൾക്കെതിരായ അഭിപ്രായങ്ങളെയും വീക്ഷണങ്ങളെയും ശാരീരികമായും കായികമായും കൈകാര്യം ചെയ്യുന്ന സി.പി.എമ്മിെൻറ തനിനിറമാണ് എം.എൽ.എയുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, അസീസ് തോട്ടത്തിൽ, സഫീറ കൊടിയത്തൂർ, സഫിയ ടീച്ചർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
