Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിമുടിയിൽ ജനവാസം...

പെട്ടിമുടിയിൽ ജനവാസം പാടില്ലെന്ന്​​ ജി​യോളജിക്കൽ സർവേ റിപ്പോർട്ട്​

text_fields
bookmark_border
പെട്ടിമുടിയിൽ ജനവാസം പാടില്ലെന്ന്​​ ജി​യോളജിക്കൽ സർവേ റിപ്പോർട്ട്​
cancel

പെട്ടിമുടി: ദുരന്തം നടന്ന പെട്ടിമുടി നിലവിലെ സാഹചര്യത്തിൽ അതീവ പരിസ്ഥിതി ദുർബലപ്രദേശമാണെന്നും ദുരന്തത്തിനു​ കാരണം അതിതീവ്രമഴയാണെന്നും ജി​യോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയു​െ​ട റിപ്പോർട്ട്​. ഈ മേഖലയിൽ ജനവാസം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

ജിയളോജിക്കൽ സർവേ അധികൃതർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്​ മെംബർ സെക്രട്ടറിക്ക്​ സമർപ്പിച്ച റിപ്പോർട്ടിലാണ്​ ഇക്കാര്യമുള്ളത്​.

ഒരാഴ്​ചയായി പെയ്​ത അതിതീവ്രമഴയാണ്​ ദുരന്ത കാരണം. ദുരന്തം നടന്ന ആഗസ്​റ്റ്​ ആറിന്​ 24.26 സെ.മീ. മഴയാണ്​ പെട്ടിമുടിയിൽ പെയ്​തത്​. ജൂലൈ 30 മുതൽ ആഗസ്​റ്റ്​ 10വരെ ശക്തമായ മഴയും ലഭിച്ചു. തുടർന്ന്​ വനമേഖലയോട്​ ചേർന്ന്​ ഉരുൾപൊട്ടി വെള്ളത്തോടൊപ്പം പാറക്കല്ലുകൾ ഒഴുകിയെത്തി ലയങ്ങളുടെ മേൽ പതിക്കുകയായിരുന്നു.

2019ൽ ജില്ലയിൽ നടത്തിയ മാപ്പിങ്​ പരിശോധനയിൽ ദുർബലപ്രദേശമായി കണ്ടെത്തിയ പെട്ടിമുടിയിലെ ലയങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റണം.

ഈ പ്രദേശത്ത്​ ജനവാസം പാടില്ല. പെട്ടിമുടിവഴി ഇടമലക്കുടിയിലേക്കുള്ള റോഡ്​ ഉയർത്തി ഇരുവശത്തും വെള്ളമൊഴുകാൻ ​ഓടകൾ നിർമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Geological surveypettimudi
Next Story