Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​നി​ക്ക്...

എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്നു -ജി​യോ ബേ​ബി

text_fields
bookmark_border
എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്നു -ജി​യോ ബേ​ബി
cancel

തി​രൂ​ർ: എ​നി​ക്ക് എ​ന്തെ​ങ്കി​ലും സ​മൂ​ഹ​ത്തോ​ട് പ​റ​യാ​നു​ള്ള​പ്പോ​ഴാ​ണ് ഞാ​ൻ സി​നി​മ ചെ​യ്യു​ന്ന​തെ​ന്നും സി​നി​മ​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സ​മൂ​ഹ​മാ​ണ് കാ​ര​ണ​മെ​ന്നും സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി. തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല ച​ല​ച്ചി​ത്ര പ​ഠ​ന സ്‌​കൂ​ൾ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ‘ദ​ർ​ശി​നി’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ​യി​ലൂ​ടെ​യാ​ണ് സ​മൂ​ഹ​ത്തെ ക​ണ്ടെ​ത്തു​ന്ന​ത്.

അ​ങ്ങ​നെ അ​ടി​സ്ഥാ​ന​പ​ര​മാ​യി സ​മൂ​ഹ​വു​മാ​യി സം​വാ​ദാ​ത്മ​ക ത​ല​മാ​ണ് വ്യ​ക്തി​പ​ര​മാ​യി ത​നി​ക്ക് സി​നി​മ​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​ൽ. സു​ഷ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​കെ.​എം. ഭര​ത​ൻ, ച​ല​ച്ചി​ത്ര പ​ഠ​ന സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​പി. ശ്രീ​ദേ​വി അ​ര​വി​ന്ദ്, സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ ഒ. ​ശ്രീ​കാ​ന്ത്, ച​ല​ച്ചി​ത്ര പ​ഠ​നം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​വി​പി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രി​യ​ന​ന്ദ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ആ​ദി​വാ​സി​ക​ൾ മാ​ത്രം അ​ഭി​ന​യി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ സി​നി​മ​യാ​യ ‘ധ​ബാ​രി​ക്യു​രു​വി’ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ നാ​ല് സ്ക്രീ​നു​ക​ളി​ലാ​യി അ​മ്പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ വി​വി​ധ സി​നി​മ​ക​ളു​ടെ പോ​സ്റ്റ​ർ പെ​യി​ന്റി​ങ്ങു​ക​ളു​ടെ പ്ര​ദ​ർ​ശ​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​ൽ. സു​ഷ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ള വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam universityJeo BabyDarshini International Film Festival
News Summary - Jio Baby-Darshini International Film Festival begins- malayalam university
Next Story