ജനറിക് മരുന്ന് വ്യാപനത്തിന് തടസ്സം കമ്പനികളും ഡോക്ടർമാരും
text_fieldsപാലക്കാട്: വിലക്കുറവുള്ള ജനറിക് മരുന്നുകൾ സാർവത്രികമാക്കാൻ േകന്ദ്ര സർക്കാറിന് തടസ്സം ഡോക്ടർമാരും മരുന്ന് കമ്പനികളും. മരുന്നുകളുടെ ബ്രാൻഡ് നാമം മാത്രം എഴുതുന്നവരാണ് ഭൂരിപക്ഷം ഡോക്ടർമാരും.
കുറിപ്പടിയിൽ ജനറിക് നാമം എഴുതണമെന്ന് രണ്ടു വർഷം മുമ്പുതന്നെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.െഎ) നിഷ്കർഷിച്ചിട്ടും ഡോക്ടർമാർ ഇതിനോട് മുഖം തിരിച്ചുനിൽക്കുകയായിരുന്നു. ഇൗ നിർദേശം ഗവ. ഡോക്ടർമാർപോലും പാലിച്ചിരുന്നില്ല.
ജനറിക് മരുന്ന് വ്യാപനത്തിനുള്ള കേന്ദ്ര സർക്കാർ നടപടി െഎ.എം.എ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും േഡാക്ടർമാരിൽ വലിയൊരു വിഭാഗം ഇതിന് അനുകൂലമല്ല. ചികിത്സ ചെലവ് കുതിച്ചുയരാൻ പ്രധാന കാരണം ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകളും പേറ്റൻറഡ് മരുന്നുകളും മാത്രം എഴുതുന്നതാണ്.
പേറ്റൻറഡ് മരുന്നുകളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിന് അപ്പുറമാണ്. ബ്രാൻഡഡ് മരുന്നുകൾക്ക് മൾട്ടി നാഷനൽ കമ്പനികളും വൻകിട ഇന്ത്യൻ കമ്പനികളും ഇൗടാക്കുന്നത് ഉയർന്ന വിലയാണ്. ഒേര അളവുള്ള മരുന്നിന് വ്യത്യസ്ത വില ഇൗടാക്കുന്ന കമ്പനികളുമുണ്ട്. ഉയർന്ന മാർജിനുള്ള വിലപിടിപ്പുള്ള മരുന്നുകൾ വിറ്റഴിക്കാനാണ് വിതരണക്കാരും ചില്ലറ വ്യാപാരികളും താൽപര്യം കാണിക്കുന്നത്.
ജനറിക് മരുന്നുകൾ വ്യാപകമായാൽ വ്യാപാരം തകരുമെന്ന ഭീതി മരുന്ന് കമ്പനികൾക്കും മൊത്ത വിതരണക്കാർക്കുമുണ്ട്. ജനറിക് നാമം എഴുതാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് ഡോക്ടർമാരുടെ പക്ഷം. എല്ലാ മരുന്നുകളുടെയും െകമിക്കൽ നാമം പെെട്ടന്ന് ഒാർത്തെടുക്കാൻ വിഷമമാണെന്ന് ഇവർ പറയുന്നു. ഫിക്സഡ് ഡോസ് കോംപിനേഷനുള്ള മരുന്നുകളുടെ ജനറിക് നാമം എഴുതാൻ ബുദ്ധിമുട്ടുണ്ട്. വിപണിയിലുള്ള ജനറിക് മരുന്നുകളിൽ വലിയൊരു പങ്ക് ഗുണമേന്മ ഇല്ലാത്തതാണെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
