Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെ​യി​നു​ക​ളി​ൽ ജനറൽ...

ട്രെ​യി​നു​ക​ളി​ൽ ജനറൽ കോച്ചുകൾക്ക്​ പകരം ജനറൽ ചെയർ കാറുകൾ

text_fields
bookmark_border
chair car
cancel

തി​രു​വ​ന​ന്ത​പു​രം: 14 ട്രെ​യി​നു​ക​ളി​ൽ സെ​ക്ക​ന്‍റ്​ ക്ലാ​സ്​ ജ​ന​റ​ൽ കോ​ച്ചു​ക​ൾ​ക്ക്​ പ​ക​രം ജ​ന​റ​ൽ സെ​ക്ക​ന്‍റ്​ ക്ലാ​സ്​ ചെ​യ​ർ കാ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ. അ​ൺ റി​സ​ർ​വ്​​ഡ്​ കോ​ച്ചു​ക​ളെ​ന്ന നി​ല​യി​ൽ ചെ​യ​ർ​കാ​റു​ക​ൾ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​​രെ ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ജ​ന​റ​ൽ കോ​ച്ചു​ക​ളി​ൽ 98 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളു​മ്പോ​ൾ ചെ​യ​ർ കാ​റു​ക​ളി​ൽ 109വ​രെ പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാം. ചെ​യ​ർ കാ​റു​ക​ൾ (എ​ണ്ണ​മു​ൾ​പ്പെ​ടെ) ഏ​ർ​പ്പെ​ടു​ത്തു​ന്ന ട്രെ​യി​നു​ക​ൾ ചു​വ​ടെ.

 • തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി (22627): മൂ​ന്ന്​ -ശ​നി​യാ​ഴ്ച മു​ത​ൽ.
 • തി​രു​വ​ന​ന്ത​പു​രം-​തി​രു​ച്ചി​റ​പ്പ​ള്ളി ഇ​ന്‍റ​ർ​സി​റ്റി (22628): മൂ​ന്ന്​ -ഞാ​യ​റാ​ഴ്ച മു​ത​ൽ
 • തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി (16342): മൂ​ന്ന്​ -ശ​നി​യാ​ഴ്ച മു​ത​ൽ.
 • ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പ​രം ഇ​ന്‍റ​ർ​സി​റ്റി (16341): മൂ​ന്ന്​ -മാ​ർ​ച്ച്​ 20 മു​ത​ൽ.
 • മം​ഗ​ളൂ​രു-​നാ​ഗ​ർ​കോ​വി​ൽ ഏ​റ​നാ​ട്​ (16605): ഒ​ന്ന്​ -ശ​നി​യാ​ഴ്ച മു​ത​ൽ.
 • നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട്​ (16606): ഒ​ന്ന്​ -ഞാ​യ​റാ​ഴ്ച മു​ത​ൽ
 • തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട്​ (16304): മൂ​ന്ന്​ -ഏ​പ്രി​ൽ 15 മു​ത​ൽ
 • എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്​ (16303): മൂ​ന്ന്​ -ഏ​പ്രി​ൽ 19 മു​ത​ൽ.
 • എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി (16305): മൂ​ന്ന്​ -ഏ​പ്രി​ൽ 16 മു​ത​ൽ.
 • എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്​​പ്ര​സ്​ (16306): മൂ​ന്ന്​ -ഏ​പ്രി​ൽ 18 മു​ത​ൽ.
 • ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടി​വ്​ (16308): മൂ​ന്ന്​ -ഏ​പ്രി​ൽ 17 മു​ത​ൽ.
 • ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ്​ (16307): മൂ​ന്ന്​ -ഏ​പ്രി​ൽ 17 മു​ത​ൽ.
 • എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി (12678): അ​ഞ്ച്​ സെ​ക്ക​ന്‍റ്​ ക്ലാ​സ്​ ജ​ന​റ​ൽ കോ​ച്ചു​ക​ൾ​ക്ക്​ പ​ക​രം മൂ​ന്ന്​ സെ​ക്ക​ന്‍റ്​ ക്ലാ​സ്​ ചെ​യ​ർ​കാ​ർ -മേ​യ്​ ഒ​ന്നു​മു​ത​ൽ.
 • ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി (12677): അ​ഞ്ച്​ സെ​ക്ക​ന്‍റ്​ ക്ലാ​സ്​ ജ​ന​റ​ൽ കോ​ച്ചു​ക​ൾ​ക്ക്​ പ​ക​രം മൂ​ന്ന്​ സെ​ക്ക​ന്‍റ്​ ക്ലാ​സ്​ ചെ​യ​ർ കാ​ർ -മേ​യ്​ ര​ണ്ട്​ മു​ത​ൽ.
Show Full Article
TAGS:Indian railway General chair car general coach 
News Summary - General chair car instead of general coaches
Next Story