Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുത്ത വർഷം മുതൽ 'ലിംഗ...

അടുത്ത വർഷം മുതൽ 'ലിംഗ നീതി' കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു

text_fields
bookmark_border
R Bindu
cancel

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 'ലിംഗ നീതി' കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാൻ പ്രത്യേക ക്ലാസുകൾ നടത്തും. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി​ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ തുടർന്നാണ് ലിംഗ നീതി സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായത്. കോളജുകളിൽ ബോധവത്കരണത്തിന് പ്രത്യേക ക്ലാസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാണ് സം​ഭ​വം പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വിദ്യാർഥിനിയായ ത​ല​യോ​ല​പ്പ​റമ്പ് ക​ള​പ്പു​ര​യ്ക്ക​ൽ നി​ധി​ന​മോ​ളെ (22) കൂ​ത്താ​ട്ടു​കു​ളം കോ​ഴി​പ്പ​ള്ളി ഉ​പ്പാ​ണി​പു​ത്ത​ൻ​പു​ര അ​ഭി​ഷേ​ക് ബൈ​ജു (20) കൊലപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R BinduGender justice
News Summary - 'Gender justice' to be part of college curriculum -Minister R Bindu
Next Story