Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂനിഫോമിലെ ലിംഗസമത്വവും മിക്സ്ഡ് സ്കൂളും: സർക്കാറിന് നിർബന്ധ ബുദ്ധിയില്ല -ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂൾ യൂനിഫോമിൽ ലിംഗസമത്വം കൊണ്ടുവരുന്നതിലും ആൺ-പെൺ സ്കൂളുകൾ മിക്സഡ് ആക്കുന്നതിലും സർക്കാറിന് നിർബന്ധ ബുദ്ധിയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ബന്ധപ്പെട്ട സ്കൂൾ പി.ടി.എയും തദ്ദേശസ്ഥാപനവും തീരുമാനമെടുത്ത് അറിയിച്ചാൽ മാത്രമേ ഇക്കാര്യം സർക്കാർ പരിഗണിക്കൂവെന്നും അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. ലിംഗസമത്വം ഉയർത്തി തീവ്രപുരോഗമനവാദികളായ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്. സർക്കാർ ഇതു മുഖവിലയ്ക്കെടുക്കില്ല.
സ്കൂൾ അധികൃതരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം മാത്രമേ ഇക്കാര്യത്തിൽ പരിഗണിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ യൂനിഫോമുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Next Story

