Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിംഗസമത്വം...

ലിംഗസമത്വം പഠിപ്പിക്കും, ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും: ബോധവത്കരണ ക്ലാസുമായി വനിത, ശിശുവികസന വകുപ്പ്

text_fields
bookmark_border
gender equality 51121
cancel

കൊ​ച്ചി: ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ലിം​ഗ​നീ​തി, സ്ത്രീ​സു​ര​ക്ഷ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​നൊ​രു​ങ്ങി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്. വ​നി​ത ശാ​ക്തീ​ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​നു​ള്ള ഫ​ണ്ട് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​നു​വ​ദി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കും ജെ​ൻ​ഡ​ർ റി​സോ​ഴ്സ് പേ​ഴ്സ​ൺ​സ് മു​ഖേ​ന ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു, അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഓ​ൺ​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ൽ​കി.

ഗാ​ർ​ഹി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മം, അ​തി​ക്ര​മം നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് ല​ഭ്യ​മാ​വു​ന്ന സേ​വ​ന​ങ്ങ​ൾ, സ്ത്രീ ​സു​ര​ക്ഷ എ​ന്നി​വ​യെ കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ശ​രി​യാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ ഈ ​ക്ലാ​സു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 100 പേ​രെ വീ​തം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഐ.​സി.​ഡി.​എ​സു​ക​ൾ ക്ലാ​സ് ന​ട​ത്തേ​ണ്ട​ത്. ജെ​ൻ​ഡ​ർ അ​വ​യ​ർ​നെ​സ്, പ​ദ്ധ​തി​ക​ൾ, സ്ത്രീ​ധ​ന നി​രോ​ധ​ന -ഗാ​ർ​ഹി​കാ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ എ​ന്നീ മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ൽ ഓ​രോ മ​ണി​ക്കൂ​ർ വീ​ത​വും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും, വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച് അ​ര​മ​ണി​ക്കൂ​ർ വീ​ത​വു​മാ​ണ് ക്ലാ​സ്.

ഇ​തി​നാ​യി ഓ​രോ ഐ.​സി.​ഡി.​എ​സി​നും 17,000 രൂ​പ എ​ന്ന ക്ര​മ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 258 ഐ.​സി.​ഡി.​എ​സു​ക​ൾ​ക്കാ​യി 43,86,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജി​ല്ല​ത​ല മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ല വ​നി​ത-​ശി​ശു വി​ക​സ​ന ഓ​ഫി​സ​ർ​മാ​ർ വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender equalitywomen child development dept
News Summary - Gender equality: Department of Women and Child Development with awareness class
Next Story