വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ പ്രണയിനി വഞ്ചിച്ചു
text_fieldsകോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാൽ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ‘പ്രണയിനി’ വഞ്ചിച്ചെന് ന ആരോപണവുമായി പേരാമ്പ്ര സ്വദേശി രംഗത്ത്. കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത യുവതിക്കെതിരെയ ാണ് അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു യുവതിയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂെട പുരുഷനായെന്ന് അവകാശപ്പെടുന്ന ദീപു (മുൻ പേര് അർച്ചന) വാർത്തസമ്മേളനം നടത്തി ആരോപണമുന്നയിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലിചെയ്യുേമ്പാൾ വടകര സ്വദേശിനിയുമായി പ്രണയത്തിലായെന്നും വിട്ടു പിരിയാൻ സാധിക്കാത്ത ബന്ധമായപ്പോൾ ഒരാൾ ലിംഗമാറ്റം നടത്തി പുരുഷനാകാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ദീപു പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ലിംഗമാറ്റം നടത്തി ദീപുവെന്ന പേര് സ്വീകരിക്കുകയും ചെയ്തു. പുരുഷനായി വന്നാൽ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്നു പറഞ്ഞതുെകാണ്ടാണ് താൻ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയക്കുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിവാഹം കഴിക്കാമെന്നേറ്റ സഹപ്രവർത്തക വാഗ്ദാനത്തിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിനൊരുങ്ങി.
സംഭവം നാട്ടുകാർ അറിഞ്ഞതോടെ അതുവരെ സ്ത്രീയായി ജീവിച്ച തനിക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. തനിക്ക് മനോരോഗമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്ക് ഒരു സ്ത്രീയായിട്ട് ജീവിക്കാൻ തന്നെയാണ് താൽപര്യം. ഇനി മറ്റൊരാളും ഇതുപോലെ വഞ്ചിക്കപ്പെടരുതെന്നും ദീപു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
