കെ െറയിലിന് പിന്നിൽ വലിയ അഴിമതിയും കൊള്ളയുമാണെന്ന് ഗീവർഗീസ് മാർ കൂറിലോസ്
text_fieldsതിരുവല്ല: കെ െറയിലിന് പിന്നിൽ വലിയ അഴിമതിയും കൊള്ളയുമാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തിരുവല്ലയിൽ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി കേരളത്തെ സർവനാശത്തിലേക്കു നയിക്കുമെന്നും ഇത് വികസന പദ്ധതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ െറയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി തിരുവല്ലയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രതിരോധസമിതി ജില്ലാ വൈസ് പ്രസിസന്റ് ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്.രാജീവൻ വിഷയാവതരണം നടത്തി.
പ്രൊഫ. ഫിലിപ്പ് എൻ തോമസ്, ജോസഫ് എം പുതുശേരി, ഡോ.സൈമൺ ജോൺ, കെ.ആർ. അശോക് കുമാർ അഡ്വ. എ. സിറാജുദ്ദീൻ, എസ്.രാധാമണി, അനിൽകുമാർ കെ.ജി, രതീഷ് ആർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

