മാർത്തോമ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് അന്തരിച്ചു
text_fieldsകൊച്ചി: മാർത്തോമ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് അന്തരിച്ചു. 74 വയസ്സായിരുന്നു. മാർത്തോമ സഭയുടെ റാന്നി നിലക്കൽ ഭദ്രാസന അധിപനായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്.
റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനായ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് 1969 ജൂണ്‍ 14 നാണ് വൈദികനായത്. 1989 ഡിസംബര്‍ 9 ന് ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാമെത്രാപ്പോലീത്ത മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്.
മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. വെള്ളിയാഴ്ച 10 മണിക്ക് തുടങ്ങുന്ന സംസ്കാരചടങ്ങിൽ മറ്റ് സഭാധ്യക്ഷൻമാരും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
