ഗെയിൽ സമരവുമായി ബന്ധപ്പെട്ട് 33 പേർ റിമാൻഡിൽ
text_fieldsകോഴിക്കോട്: ഗെയിൽ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയുണ്ടായ സംഭവങ്ങളിൽ 33 പേർ റിമാൻഡിൽ. മുക്കം, അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.. മുക്കം പൊലീസ് അറസ്റ്റുചെയ്ത 21 പേരെയും അരീേക്കാട് സ്റ്റേഷനിലെത്തിച്ചിരുന്ന 14ൽ 12 പേരെയുമാണ് റിമാൻഡ് ചെയ്തത്. രണ്ടുപേരെ പ്രായപൂർത്തിയാകാത്തതിനാൽ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു.
മുക്കം പൊലീസ് സ്റ്റേഷൻ സംഘടിതമായി ആക്രമിക്കാൻ ശ്രമിച്ചു, ഗെയിലിെൻറയും പൊലീസിെൻറയും വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു, പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇൗ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന 800ഒാളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.അതിനിടെ വ്യാഴാഴ്ച രാവിലെയോടെ സമരാനുകൂലികളും പൊലീസുമായുണ്ടായ സംഘർഷത്തിെൻറ ഭാഗമായി വിവിധയിടങ്ങളിൽവെച്ച് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുെത്തങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം.
ഗെയിൽസമരത്തിനെതിരെ നടപടി തുടരാനും പ്രവൃത്തിക്ക് സംരക്ഷണം നൽകാനും പൊലീസ് തീരുമാനം. സർക്കാറിെൻറ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട നിർദേശമൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ സമരത്തെ സംയമനത്തോടെ നേരിടുമെന്ന് വടകര റൂറൽ എസ്.പി എം.െക. പുഷ്കരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗെയിൽ സമരം നടന്ന പ്രദേശങ്ങളിൽ 300േലറെ പൊലീസുകാർ ക്യാമ്പ് ചെയ്യുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷമുണ്ടായത് ചിലരുടെ ഇടപെടലിനാലെന്ന് റിപ്പോർട്ട്
കോഴിക്കോട്: ഗെയിൽസമരം സംഘർഷത്തിൽ കലാശിച്ചത് തീവ്രവാദസ്വഭാവമുള്ള സംഘടനകളിലെ ചിലരുടെ ഇടപെടലിെനതുടർന്നെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സമാധാനപരമായ സമരത്തിൽ ഇക്കൂട്ടർ നുഴഞ്ഞുകയറിയതാണ് പ്രശ്നം സങ്കീർണമാക്കിയത്. സാധാരണരീതിയിൽ എരഞ്ഞിമാവിൽ സമരം നടക്കുന്നതിനിടെ ഗെയിലിെൻറ വാഹനത്തിനുനേരെ ചിലർ കല്ലെറിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടപടിക്കെതിരെ ഉണ്ടായ പ്രതിഷേധപരിപാടികളിൽ ചിലർ നുഴഞ്ഞുകയറുകയാണുണ്ടായത്. കസ്റ്റഡിയിലെടുത്തവെര വിട്ടയക്കണമെന്നാവശ്യപ്പെട്ട് എം.െഎ. ഷാനവാസ് എം.പി അടക്കമുള്ള നേതാക്കൾ മുക്കം സ്റ്റേഷനുമുന്നിൽ എത്തിയപ്പോൾ സ്റ്റേഷനടുത്തെത്തി പ്രശ്നം ആളിക്കത്തിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വൈകീേട്ടാടെ സ്റ്റേഷനുമുന്നിൽ സംഘടിെച്ചത്തിയവരെ ഒഴിപ്പിച്ചില്ലെങ്കിൽ സ്റ്റേഷൻ ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൊലീസ് സംശയിക്കുന്ന തീവ്രവാദസ്വഭാവമുള്ള സംഘടനകൾ ഏതൊക്കെയെന്ന ചോദ്യത്തിന് അത് അേന്വഷിക്കുകയാണ് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഗെയിൽ പൈപ്പ് പ്രക്ഷോഭത്തിന് പിന്നിൽ തൽപര കക്ഷികളുണ്ടോ എന്ന് അന്വേഷിക്കും -ഡി.ജി.പി
ഗുരുവായൂർ: ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടന്ന പ്രക്ഷോഭത്തിന് പിന്നിൽ തൽപര കക്ഷികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബെഹ്റ. സംഭവത്തെ കുറിച്ച് ഉത്തരമേഖല ഡി.ജി.പിയോടും ഇൻറലിജൻസ് വിഭാഗത്തിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിൽ കേരളത്തിെൻറ വികസനത്തിനുള്ള പദ്ധതിയാണ്. ഇതിന് സംരക്ഷണം നൽകുന്നത് പൊലീസിെൻറ ചുമതലയാണെന്നും ബെഹ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
