ഗായത്രി മേനോന് നേട്ടങ്ങളുടെ കലവറ
text_fieldsതൃശൂർ: മത്സരഫലം വന്ന ആറ് ഇനങ്ങളിലും എ ഗ്രേഡ് നേടി മേളയുെട താരമായാണ് ആലത്തൂർ ബി.എസ്.എസ് ഗുരുകുലത്തിലെ ഗായത്രി മേനോൻ നാലാം ദിവസത്തെ മത്സരങ്ങളിലേക്ക് കടക്കുന്നത്. നാലു മത്സരങ്ങൾകൂടി ബാക്കിയുണ്ട് ഈ പത്താം ക്ലാസുകാരിക്ക്. രണ്ടാം ദിനത്തിൽ നടന്ന ആറിലും എ ഗ്രേഡ് നേടി. അഷ്ടപദി, ഗാനാലാപനം, ചമ്പുപ്രഭാഷണം, ഉർദു സംഘഗാനം, മലയാളം സംഘഗാനം, മലയാളം പദ്യംചൊല്ലൽ ഇവയാണ് പൂർത്തിയായത്. കഥകളി സംഗീതം, ശാസ്ത്രീയസംഗീതം, സംസ്കൃത സംഘഗാനം, വന്ദേമാതരം തുടങ്ങിയ ഇനങ്ങളാണ് ചൊവ്വാഴ്ച നടക്കാനുള്ളത്.
ഗായത്രിയുടെ രണ്ടാമത്തെ സംസ്ഥാന കലോത്സവമാണ് തൃശൂരിലേത്. സൺ സിങ്ങർ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു ഗായത്രി. അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിലെ സംഗീതാധ്യാപികയായ മാതാവ് ബീനയാണ് ആദ്യ ഗുരു. സ്വകാര്യ കമ്പനി ജീവനക്കാരനായ രമേഷ് മേനോനാണ് അച്ഛൻ. മൂന്നാമത്തെ വയസ്സു മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. അനിയൻ ഗോകുൽ മേനോനും ജില്ല കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
