ഗവാസ്കറും കുടുംബവും മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം നല്ലരീതിയിലെന്ന് പിണറായി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ആശുപത്രി വിടുേമ്പാൾ തന്നെ വന്ന് കാണണമെന്ന മുഖ്യമന്ത്രിയുടെ നിർേദശപ്രകാരമാണ് ഇരുവരും ചൊവ്വാഴ്ച ഓഫിസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
േകസന്വേഷണം സംബന്ധിച്ച ആശങ്ക ഗവാസ്കർ പ്രകടിപ്പിച്ചെങ്കിലും അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും ഗവാസ്കർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പേഴ്സനൽ സ്റ്റാഫിനെയോ പൊലീസ് ഉദ്യോഗസ്ഥരെയോ കൂടിക്കാഴ്ചസമയത്ത് മുഖ്യമന്ത്രിയുടെ ഒാഫിസ്മുറിയിൽ പ്രവേശിപ്പിച്ചില്ല. എ.ഡി.ജി.പിയുടെ മകൾക്കെതിരായ നിയമ നടപടിയുമായി ശക്തമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് ഗവാസ്കർ. കേസന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും അണിയറയിൽ പുരോഗമിക്കുകയാണ്. ഗവാസ്കർക്കെതിരെ പുതിയ പരാതി ഉന്നയിക്കാനും എ.ഡി.ജി.പി ശ്രമം നടത്തുന്നുണ്ട്. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം.
ഒമ്പത് ദിവസത്തെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസമാണ് ഗവാസ്കർ ആശുപത്രി വിട്ടത്. എന്നാൽ, കഴുത്തിനേറ്റ സാരമായ പരിക്കുകാരണം എഴുന്നേൽക്കുമ്പോൾ ഇപ്പോഴും തലകറക്കം ഉണ്ട്. അതിനാൽ ആയുർവേദചികിത്സ തേടാൻ ഒരുങ്ങുകയാണ്. പൂജപ്പുര പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ നേടും. അടുത്തമാസം നാലുവരെ അവധിയിലാണ്. തനിക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന ഗവാസ്കറുടെ ഹരജി ഹൈേകാടതി പരിഗണിക്കുന്നതും അന്നാണ്.
അതേസമയം, എ.ഡി.ജി.പിയുടെ മകൾ ഗവാസ്കറെ മർദിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഒത്തുകളി തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഗവാസ്കെറ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിട്ടുണ്ടെങ്കിലും എ.ഡി.ജി.പിയുടെ മകൾ അത്തരത്തിലൊരു കോടതിവിധി സമ്പാദിച്ചിട്ടില്ല. എ.ഡി.ജി.പിയുടെ മകൾക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം എടുത്ത കേസിൽ രണ്ടാഴ്ചയായിട്ടും അറസ്റ്റ് ചെയ്യാനോ വിളിച്ചുവരുത്തി ചോദ്യംചെയ്യാനോ അന്വേഷണസംഘം തയാറായിട്ടില്ല.
ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പുതിയ ആരോപണം എ.ഡി.ജി.പിയും മകളും ഗവാസ്കർക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ നിയമനടപടിയുമായി മുന്നോട്ടുപോയാൽ ഗവാസ്കർക്കെതിരെ കേസ് എടുപ്പിക്കുമെന്ന സൂചനയാണ് നൽകിയിട്ടുള്ളത്. അതിനിടെ എ.ഡി.ജി.പിയുടെ മകൾ മുമ്പ് മറ്റൊരു ഡ്രൈവെറയും മർദിച്ചതായ ആരോപണം പുറത്തുവന്നിട്ടുണ്ട്. തെൻറ കേസിൽ സാക്ഷിയായി ഇൗ ഡ്രൈവർ മൊഴി നൽകുമെന്ന് ഗവാസ്കർ പറയുേമ്പാഴും മൊഴി രേഖപ്പെടുത്താനുള്ള ഒരു നടപടിയും അന്വേഷണസംഘം കൈക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
