Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കറിൽ ചോർച്ച

text_fields
bookmark_border
മലപ്പുറം ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കറിൽ ചോർച്ച
cancel

മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടിയിൽ വെണ്ണായൂർ സ്കൂളിന് സമീപം ഗ്യാസ് ടാങ്കറിൽ ചോർച്ച. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചേളാരി ഐ.ഒ.സി പ്ലാൻറിൽനിന്നുള്ള സംഘം സ്ഥലത്തെത്തി ചോർച്ച പരിഹരിച്ചു. മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയിലാണ് ചോർച്ചയുണ്ടായത്.

ഇതേതുടർന്ന് കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. ഗ്യാസ് ടാങ്കർ ചേളാരി ഐ.ഒ.സി പ്ലാൻറിലേക്ക് മാറ്റി. സമീപത്തെ സ്കൂളിൽനിന്നും വീടുകളിൽനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. കൊണ്ടോട്ടി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gas tanker leak in Malappuram-kerala news
Next Story