അത്യാവശ്യക്കാർക്ക് ഉടൻ ഗ്യാസ്; പോർട്ടൽ വഴി എസ്.ഒ.എസ് അപേക്ഷ സമർപ്പിക്കണം
text_fieldsതിരുവനന്തപുരം: അടിയന്തര ആവശ്യങ്ങൾക്ക് പാചകവാതക സിലിണ്ടർ വേണ്ടവർക്ക് ലഭ്യമാക്കാൻ എസ്.ഒ.എസ് സംവിധാനം. വിവാഹം, ഗൃഹപ്രവേശം, അടിയന്തരം, ആരാധനാലയങ്ങളിലെ ചടങ്ങ് എന്നിവക്ക് വാണിജ്യ എൽ.പി.ജി സിലിണ്ടറിന്‍റെ ക്ഷാമം പരിഹരിക്കാനാണ് സംവിധാനം ഏർപ്പെടുത്തിയത്.
അടിയന്തര ആവശ്യം കാണിച്ച് സജ്ജമാക്കിയ പോർട്ടൽ വഴി എസ്.ഒ.എസ് അപേക്ഷ സമർപ്പിക്കണം. കലക്ടർമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിക്ക് അപേക്ഷയുടെ ആവശ്യകത ബോധ്യപ്പെട്ടാൽ ജില്ല സപ്ലൈ ഓഫിസർമാർവഴി ശിപാർശ നൽകും. ഇതനുസരിച്ച് എണ്ണക്കമ്പനികൾ പ്രാദേശിക ഏജൻസികൾവഴി വിതരണം ചെയ്യും.
പാചക വാതക സിലിണ്ടർ ലഭ്യതയിലുണ്ടായ കുറവ് മൂലം ഹോട്ടലുകളും ഭക്ഷണശാലകളും അടയ്ക്കാൻ തുടങ്ങിയതോടെ വിവിധ സന്നദ്ധ സംഘടനകൾ ക്ലൗഡ് കിച്ചണുകളും സമാന്തര ഭക്ഷണശാലകളും തുടങ്ങി. രാഷ്ട്രീയ കക്ഷികളുടെയും ക്ലബുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലാണ് ക്ലൗഡ് കിച്ചൺ ആരംഭിക്കുന്നത്. സന്നദ്ധ പ്രവർത്തകർവഴി ആശുപത്രികളിലേക്കും ഹോസ്‌റ്റലുകളിലേക്കും ഭക്ഷണം നേരിട്ട് എത്തിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

