Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷാമം കടുക്കുന്നു;...

ക്ഷാമം കടുക്കുന്നു; ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ കവർന്നു

text_fields
bookmark_border
ക്ഷാമം കടുക്കുന്നു; ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ കവർന്നു
cancel
camera_alt

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് വാ​ൻ​റോ​സ് ജ​ങ്​​ഷ​നി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ വി​റ​ക​ടു​പ്പി​ൽ ഭ​ക്ഷ​ണം

പാ​ച​കം​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ -വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്

തിരുവനന്തപുരം: നാടുമുഴുവൻ പാചകവാതകക്ഷാമത്താൽ നട്ടം തിരിയവെ നഗരത്തിലെ ഹോട്ടലിൽ നിന്ന് പാചകവാതക സിലിണ്ടറുകൾ കവർന്നു. ആര്യശാലയിലെ വി.എസ് ഹോട്ടലിൽ നിന്നാണ് മോഷ്ടാവ് എൽ.പി.ജി സിലിണ്ടർ മോഷ്ടിച്ച് കടത്തിയത്. മോഷണം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ഹോട്ടലിന്‍റെ അടുക്കളയിലേക്കുള്ള വാതിൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് സിലിണ്ടറുകളിൽ പകുതി കാലിയായ രണ്ടെണ്ണം ഒഴിവാക്കി നിറസിലിണ്ടർ മോഷ്ടിക്കുകയായിരുന്നു.

ഉടമ രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വൈദ്യുതി ഇല്ലാതിരുന്നതിനെത്തുടർന്നുള്ള അന്വേഷണത്തിൽ ഫ്യൂസ് ഊരിയതായി കണ്ടെത്തി. ഈ ഭാഗത്തെ സി.സി.ടി വി കാമറ കണ്ണിൽപെടാതിരുന്നതിനെത്തുടർന്ന് കള്ളൻ ‘ഓപറേഷൻ’ ആരംഭിച്ചു. താമസിയാതെ സി.സി.ടിവി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ചാക്ക് ഉപയോഗിച്ച് തല മറക്കുകയും കാമറയുടെ ഫോക്കസ് മാറ്റുകയും ചെയ്തു. തുടർന്നായിരുന്നു സിലിണ്ടർ കടത്തിയത്. സംഭവം സംബന്ധിച്ച് ഹോട്ടലുടമയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അതെസമയം, എൽ.പി.ജി ക്ഷാമം രൂക്ഷമായതോടെ തലസ്ഥാനത്തെ പല ഹോട്ടലുകൾക്കും ഷട്ടറിട്ടുകഴിഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ ഹോട്ടലുകൾ അടക്കുന്നതോടെ നഗരത്തിലെത്തുന്നവർക്ക് ഭക്ഷണം ലഭിക്കാനും പ്രയാസമാകും. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെയുള്ള ഹോട്ടലുകൾ പാചകവാതകം തീർന്നുതുടങ്ങിയതോടെ പാചകം വിറകടുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം വിഭവങ്ങൾ മിക്കതും വെട്ടിക്കുറച്ചിട്ടുണ്ട്.

എൽ.പി.ജി പ്രതിസന്ധി വീടുകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി എന്ന് തീരുമെന്നതിൽ അനിശ്ചിതത്വമായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗവും വീടുകളിൽ വർധിച്ചു. പുതുതായി ഇൻഡക്ഷൻ വാങ്ങാനെത്തുന്നവരുടെ എണ്ണവും വർധിച്ചതായി കടയുടമകൾ പറയുന്നു. ഇൻഡക്ഷൻ കുക്കറിന്‍റെ ഉപയോഗം കൂടുന്നതോടെ വൈദ്യുതി ഉപഭോഗത്തിലും വർധന വരും. വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിന് പിന്നാലെ വരുന്ന ഇൻഡക്ഷൻ വർധന വഴിയുണ്ടാകുന്ന അധിക ഉപഭോഗവും പ്രതിസന്ധിയാകാനും ഇടയുണ്ട്. ഇതിന് പുറമെ മൈക്രോവേവ് ഓവൻ, എയർ ഫ്രയർ എന്നീ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.

സിറ്റി ഗ്യാസ്​ പദ്ധതിയിൽ ജില്ലയിൽ 6,000 പുതിയ കണക്​ഷനുകൾ നൽകും

പൈ​പ്പ്​​വ​ഴി ഗ്യാ​സ്​ എ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ്​ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഈ​വ​ർ​ഷം 6,000 വീ​ടു​ക​ളി​ൽ ഗ്യാ​സ്​ ക​ണ​ക്​​ഷ​ൻ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി. ജി​ല്ല​യി​ൽ അ​ഞ്ച് പു​തി​യ സി.​എ​ൻ.​ജി (കം​പ്ര​സ്​​ഡ്​ നാ​ച്യു​റ​ൽ ഗ്യാ​സ്) സ്റ്റേ​ഷ​നു​ക​ളും കൊ​ല്ലം ജി​ല്ല​യി​ൽ ര​ണ്ട്​ സ്റ്റേ​ഷ​നു​ക​ളും സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ വി​ത​ര​ണ ക​മ്പ​നി​യാ​യ​ തി​ങ്ക് ഗ്യാ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 26,500 വീ​ടു​ക​ൾ​ക്ക് പി.​എ​ൻ.​ജി (പൈ​പ്പ്​​ഡ്​ നാ​ച്യു​റ​ൽ ഗ്യാ​സ്) ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മൊ​ത്തം 650 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പൈ​പ്പ്‌​ലൈ​ൻ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ലൂ​ടെ 26,500 വീ​ടു​ക​ളും 25 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​കൃ​തി​വാ​ത​ക സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ പ്ര​കൃ​തി​വാ​ത​ക ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നാ​യി കൊ​ല്ലം ജി​ല്ല​യി​ലെ ച​വ​റ​യി​ൽ ദ്ര​വ രൂ​പ​ത്തി​ൽ നി​ന്നും കം​പ്ര​സ്​​ഡ്​ ഗ്യാ​സ്​ ആ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന പു​തി​യ പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ്യാ​സ് വി​ത​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​കും. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മം​ഗ​ല​പു​രം, വി​ള​പ്പി​ൽ മേ​ഖ​ല​ക​ളി​ലേ​ക്കും നെ​റ്റ്‌​വ​ർ​ക്ക് വി​പു​ലീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.

പി.​എ​ൻ.​ജി നെ​റ്റ്‌​വ​ർ​ക്കി​ൽ അ​ഡ്വാ​ൻ​സ്ഡ് സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ഇ​ത് യ​ഥാ​ർ​ഥ സ​മ​യ ഉ​പ​ഭോ​ഗ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും കൃ​ത്യ​മാ​യ ബി​ല്ലി​ങ് ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കും. ഇ​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ​ക്ക് പ​ക​രം പ്രീ​പെ​യ്ഡ് ബി​ല്ലി​ങ് സം​വി​ധാ​ന​വും അ​വ​ത​രി​പ്പി​ക്കും. പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ (പി.​എ​ൻ.​ജി.​ആ​ർ.​ബി) ദേ​ശീ​യ പ്ര​ചാ​ര​ണ 2.0 പ​രി​പാ​ടി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ​ക്കും​ ക​ണ​ക്‌​ഷ​ൻ ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelgas cylinderstolen
News Summary - Gas cylinders stolen from hotel
Next Story