ഗ്യാസ് സിലിണ്ടർ പൊട്ടി അമ്മയും അച്ഛനും മരിച്ചെന്ന്; വ്യാജ സന്ദേശത്തിൽ വട്ടംകറങ്ങി പൊലീസും ഫയർഫോഴ്സും
text_fieldsഈങ്ങാപ്പുഴ (കോഴിക്കോട്): വ്യാജ ഫോൺ സന്ദേശത്തെ തുടർന്ന് പുതുപ്പാടിയിലെത്തിയ പൊലീ സും ഫയർഫോഴ്സും മണിക്കൂറുകളോളം മുൾമുനയിലായി. താമരശ്ശേരി പൊലീസും മുക്കം ഫയർഫോ ഴ്സുമാണ് സ്കൂൾ വിദ്യാർഥിയുടെ വികൃതിയിൽ വട്ടംകറങ്ങിയത്.
ഞായറാഴ്ച രാത്രി 11നാ ണ്, ഗ്യാസ് സിലിണ്ടർ പൊട്ടി അമ്മയും അച്ഛനും മരിച്ചു; വീട് കത്തിക്കൊണ്ടിരിക്കുകയാണ് എന്ന ഫോൺ സന്ദേശം താമരശ്ശേരി പൊലീസിന് ലഭിച്ചത്. പുല്ലുമലയിൽ ജോർജിെൻറ മകൻ സുരേഷാണ് വിളിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഉടൻ മുക്കം ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂനിറ്റും ആംബുലൻസുമായി സ്ഥലത്തെത്തിയെങ്കിലും അപകടസ്ഥലം കണ്ടെത്താനായില്ല. വിളിച്ച മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. വിവരമറിഞ്ഞ നാട്ടുകാർ ഫോണിലൂടെ പരസ്പരം കൈമാറി.
പുലർച്ചെ രണ്ടു മണിയോടെ പുതുപ്പാടിയിൽ വ്യാപക അന്വേഷണം നടത്തി. ഒടുവിൽ വ്യാജ സന്ദേശമാണെന്ന് മനസ്സിലാക്കി പൊലീസും ഫയർഫോഴ്സും മടങ്ങി. സൈബർ സെൽ സഹായത്തോടെ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഫോൺ ചെയ്തതെന്ന് കണ്ടെത്തിയത്. ഫോണിലൂടെ പറഞ്ഞ പേര് തെറ്റാണെന്ന് മനസ്സിലാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
