Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾ മരിച്ചു

text_fields
bookmark_border
gas-cylinder-blast-death.jpg
cancel

മാവേലിക്കര: കിടപ്പുമുറിയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾ മരിച്ചു. ചെട്ടികുളങ് ങര കണ്ണമംഗലം വടക്ക് വിനോദ് നിവാസിൽ രാഘവൻ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 12 മണിയോടു കൂടിയായിരുന്നു സംഭവം.

വീട്ടിലെ കിടപ്പു മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറും പൊട്ടിത്തെറിച്ചു. എയർ കണ്ടീഷനും വീട്ടുപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച അവസ്ഥയിലായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് മാവേലിക്കര സി.ഐ ബി. വിനോദ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gas cylinder blast; old age couple died -kerala news
Next Story