Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതകം യഥേഷ്ടം; വില കുറക്കാതെ ഹോട്ടലുകൾ

text_fields
bookmark_border
പാചകവാതകം യഥേഷ്ടം; വില കുറക്കാതെ ഹോട്ടലുകൾ
cancel

കണ്ണൂർ: പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ പാചക വാതക ക്ഷാമം മുൻനിർത്തി വർധിപ്പിച്ച ഭക്ഷണവില കുറക്കാൻ മടിച്ച് ഹോട്ടലുടമകൾ. പാചക വാതക നിയന്ത്രണം നീക്കി ഗ്യാസ് സിലിണ്ടറുകൾ യഥേഷ്ടം കിട്ടിയിട്ടും കട്ടൻചായ മുതൽ ബിരിയാണി വരെ കൂട്ടിയ വിലയിൽ മാറ്റമൊന്നുമില്ല. വാണിജ്യ പാചകവാതകത്തിന് വിലകുറച്ചില്ലെന്നാണ് ഇതിന് ഹോട്ടലുടമകൾ പറയുന്ന മറുപടി.

10ഉം 12ഉം രൂപക്ക് ലഭിച്ചിരുന്ന ചായക്ക് 15 രൂപയാണ് പാചകവാതക പ്രതിസന്ധിയുടെ പേരിൽ കൂട്ടിയത്. ഊണിന് 60ൽ നിന്ന് 80രൂപവരെയും സാധാരണ ഹോട്ടലുകൾ ഈടാക്കി. 12 രൂപയുടെ ദോശക്കും ഇഡ്ലിക്കും 15, പൊറോട്ടക്ക് 12ൽനിന്ന് 16-18 രൂപ വരെ വർധിപ്പിച്ചു. ഇങ്ങനെ മിക്ക ഭക്ഷണ ഇനങ്ങൾക്കും പാചകവാതക ക്ഷാമത്തിന്റെ പേരിൽ വില കൂട്ടി.

പൊതുമേഖല കമ്പനികളുടെ പാചകവാതകം ലഭിക്കാതെ വന്നപ്പോൾ സ്വകാര്യ കമ്പനികളുടെ സിലിണ്ടറുകൾ ഇരട്ടി വിലക്ക് വാങ്ങേണ്ടിവന്നപ്പോഴാണ് ഹോട്ടലുകൾ വില കുത്തനെ കൂട്ടിയത്. സിലിണ്ടർ ഒന്നിന് 3500 രൂപ വരെയും അടിയന്തര സാഹചര്യം കണക്കാക്കി ഇതിലധികവും നൽകിയാണ് അന്ന് ഹോട്ടലുകൾ പ്രവർത്തിച്ചത്. മാർച്ച് ആദ്യവാരത്തിൽ ഉടലെടുത്ത പാചകവാതക പ്രതിസന്ധി

മനസ്സിലാക്കി വിലവർധനയിൽ ഉപഭോക്താക്കളും സഹകരിച്ചു.പാചകവാതക സിലിണ്ടർ കിട്ടാതായതോടെ കണ്ണൂർ ജില്ലയിൽ ഒട്ടേറെ ഹോട്ടലുകൾ അന്ന് അടച്ചിടേണ്ടി വന്നിരുന്നു. ഭക്ഷണ ഇനങ്ങൾ ചുരുക്കിയും വിറകടുപ്പിലേക്ക് മാറിയും ചില ഹോട്ടലുകൾ പിടിച്ചുനിന്നു.പാചക വാതകം ബുക്ക് ചെയ്യുന്നതിനും പുതിയത് നൽകുന്നതിനും കേന്ദ്ര സർക്കാർ നടപ്പാക്കിയ എല്ലാ നിയന്ത്രണവും പിൻവലിച്ച് പശ്ചിമേഷ്യൻ യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മാറി.

പൊതുമേഖല പാചകവാതക സിലിണ്ടറുകൾ യഥേഷ്ടം ലഭിക്കുന്ന സാഹചര്യവും ഇതോടെയുണ്ടായി. സിലിണ്ടർ ക്ഷാമം മാറിയെങ്കിലും വില കൂട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും അവശ്യസാധന വിലവർധനയിൽ പൊറുതിമുട്ടുകയാണ് ഹോട്ടലുകളെന്നുമാണ് ഉടമകൾ പറയുന്നത്. അതേസമയം, അന്നും ഇന്നും 10നും 12നും ചായയും പലഹാരങ്ങളും നൽകുന്ന അപൂർവം ചില കടകളും കണ്ണൂരിലുണ്ട്.

‘സി​ലി​ണ്ട​ർ വി​ല കു​റ​ച്ചി​ല്ല, ക​ടു​ത്ത പ്ര​തി​സ​ന്ധി’

1800 രൂ​പ​ക്ക് 19 കി​ലോ​യു​ടെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 3200 രൂ​പ​യോ​ള​മാ​ണ് ന​ൽ​കു​ന്ന​​ത്. ഒ​റ്റ​യ​ടി​ക്ക് 1400 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. തേ​ങ്ങ, വെ​ളി​ച്ചെ​ണ്ണ, മു​ള​കു​പൊ​ടി, ഉ​ള്ളി തു​ട​ങ്ങി അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കെ​ല്ലാം വ​ൻ വി​ല വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ല ഹോ​ട്ട​ലു​ക​ളും ന​ട​ത്താ​ൻ ക​ഴി​യാ​തെ പൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​അ​വ​സ്ഥ​യി​ൽ ഗ്യാ​സ് പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ കൂ​ട്ടി​യ വി​ല കു​റ​ക്കാ​ൻ ക​ഴി​യി​ല്ല.

നാ​സ​ർ​ മ​ഡോ​ൾ ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cooking gas is available at any price; hotels do not reduce prices
Next Story