മൃതദേഹം കണ്ടെത്താൻ കിണറ്റിൽ നിന്ന് കയറ്റിയത് മാലിന്യക്കൂമ്പാരം
text_fieldsഇർഷാദിെൻറ മൃതദേഹം കണ്ടെത്താൻ കിണറ്റിൽനിന്ന് കയറ്റിയ മാലിന്യക്കൂമ്പാരം
ചങ്ങരംകുളം: കൊല്ലപ്പെട്ട എടപ്പാൾ കിഴക്കേവളപ്പിൽ ഇർഷാദിെൻറ മൃതദേഹം കണ്ടെത്താനായി നടത്തിയ തെരച്ചിലിൽ പൂക്കരത്തറയിലെ കിണറ്റിൽ നിന്ന് പുറത്തെടുത്തത് മാലിന്യക്കൂമ്പാരം.
രണ്ടാം ദിവസമായ ഞായറാഴ്ചയും ഏറെ മാലിന്യം കയറ്റിയെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തായതോടെയാണ് ചാവക്കാട് നിന്ന് കൊണ്ടുവന്ന യന്ത്രം തെരച്ചിലിന് സഹായകമായത്.
കിണറ്റിൽ നിന്നും പുറത്തെടുത്ത ദുർഗന്ധം പരത്തുന്ന മാലിന്യക്കൂമ്പാരങ്ങളിൽ വാർഡ് മെമ്പർ പ്രകാശിെൻറ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി. മാലിന്യം നല്ല നിലയിൽ സംസ്കരിക്കണമെന്നും ഇവ കിണറുകൾക്ക് അപകടകരമാണെന്നും പ്രദേശവാസികൾ പറഞ്ഞു.