പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചു; പൊലീസിൽ നിന്നും 5000 രൂപ പിഴ ഈടാക്കി
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂര്‍: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് പിഴ. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പിഴയിട്ടത്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ പരിസരത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ എന്‍ഫോഴ്‌മെന്റ് സക്വാഡ് പൊലീസില്‍ നിന്ന് പിഴ ഈടാക്കി.
കഴിഞ്ഞ ബുധനാഴച ഉച്ചക്ക് മാലിന്യം കത്തിച്ചെന്നാണ് പൊലീസിനെതിരെയുള്ള പരാതി. '9446 700 800' നമ്പറിലാണ് പരാതി ലഭിച്ചത്. പൊലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതി നൽകുകയായിരുന്നു. ഹരിതകര്‍മ്മ സേനക്ക് നല്‍കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിച്ചവയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ പിഴ ചുമത്തിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

